പ്രതിദിനം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓട്ടോമൊബൈൽ രംഗത്തേക്ക് പ്രഗത്ഭരായ സാങ്കേതികവിദഗ്ധരെ വാർത്തെടുക്കുന്ന കേന്ദ്രഗവണ്മെന്റ് (NCVT) അംഗീകാരമുള്ള കോഴ്‌സാണ് Mechanic (Motor Vehicle). വിവിധതരം വാഹനങ്ങ ളുടെയും അവയുടെ യന്ത്രഭാഗങ്ങളുടെയും രൂപകൽപ്പനയും നിർമാണവും റിപ്പയറിങ്ങും ആണ് ഈ കോഴ്‌സിൽ പഠിപ്പിക്കുന്നത്. സ്കൂട്ടർ/ മോട്ടോർസൈക്കിൾ, കാറുകൾ, ട്രക്കുകൾ, ബസുകൾ തുടങ്ങിയ മോട്ടോർവാഹനങ്ങളുടെ സർവീസ്, റിപ്പയർ, പ്രധാന ഓവർഹോളിംഗ്തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ചു ഈ ട്രേഡിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. സസ്പെൻഷനുകൾ, ട്രാൻസ്മിഷൻ, ബ്രേക്കുകൾ, സ്റ്റിയറിംഗ്ജോലികൾ, അടിസ്ഥാന ഇലക്ട്രിക്കൽ, ഇലക്ട്രോണിക്ജോലികൾ എന്നിവയിലൂടെ എല്ലാത്തരം വാഹനങ്ങളും പരിപാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും, MPFI എഞ്ചിൻ, ടർബോചാർജർ ഘടിപ്പിച്ച എഞ്ചിൻ, എഞ്ചിൻസ്കാനിംഗ്, കാർ A/C സിസ്റ്റം, എന്നിവയിലും, പെട്രോൾ/ ഡീസൽ എഞ്ചിനുകളിലെ പിഴവുകണ്ടെത്തുന്നതിലും പരിശീലനംനൽകിവരുന്നു. വ്യത്യസ്ത രീതിയിലുള്ള modern equipments, വർക്കിംഗ് models, cut sections എന്നിവയെ ആസ്പദമാക്കിയുള്ള practical ക്ലാസുകൾ വഴി വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ സാധിക്കുന്നു.
Paper Code | Subjects of Study |
---|---|
1 | Professional Skill (Trade Practical) |
2 | Professional Knowledge (Trade Theory) |
3 | Workshop Calculation & Science |
4 | Engineering Drawing |
5 | Employability Skills |
6 | Library & Extracurricular Activities |
7 | Project Work |
8 | Revision & Examination |