1982 കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി തൊഴിൽരഹിതരായ കുടിയേറ്റക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ആവശ്യമായ പരിശീലന കേന്ദ്രം തുടങ്ങുവാനായി അന്നത്തെ മാനന്തവാടി മെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവ് CST ബ്രദേഴ്സിനെ ക്ഷണിക്കുകയും അതിൻറെ ഫലമായി 1984 - ൽ ദ്വാരക ലിറ്റിൽഫ്ലവർ ഐടിസി എന്ന സ്ഥാപനം വടക്കേ വയനാട് എംഎൽഎ ശ്രീ കെ രാഘവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സഹകരണ വകുപ്പ് മന്ത്രി ശ്രീമതി എം കമലം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഓട്ടോമൊബൈൽ റിപ്പയറിങ്, സർവീസ് സ്റ്റേഷൻ, ഷീറ്റ് മെറ്റൽ വർക്ക്, ട്രസ്സ് വർക്ക് എന്നിവയോടൊപ്പം ITES അംഗീകാരമുള്ള ഹ്രസ്വകാല കോഴ്സുകൾ ആയ ഓട്ടോമൊബൈൽ മെക്കാനിക്, ഇലക്ട്രീഷ്യൻ എന്നിവയും ആരംഭിച്ചു തുടർന്ന് NCVT അംഗീകാരമുള്ള ഫിറ്റർ, ഡി/സിവിൽ എന്നീ ട്രേഡുകൾ 1988 ൽ ആരംഭിച്ചു. പിന്നീട് 1991 ൽ NCVT അംഗീകാരത്തോടുകൂടി 18 വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് മെക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) എന്ന ട്രേഡ് ആരംഭിച്ചു.
1991 മുതൽ വിവിധ ITES, NCVT അംഗീകൃത കോഴ്സുകൾ വിജയകരമായി നടത്തുവാനും അതുവഴി നിരവധി യുവജനങ്ങളെ വിവിധ മേഖലകളിൽ സാമ്പത്തിക ഭദ്രതയോടെ സ്ഥിര ജോലിയിലേക്ക് എത്തിക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ NCVT അംഗീകാരമുള്ള ഉള്ള D/Civil, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ എന്നീ നാല് പ്രധാന കോഴ്സുകളിലാണ് ഇവിടെ പരിശീലനം നൽകുന്നത്.
ഓരോ ട്രേഡ്കൾക്കുo വളരെ വിപുലവും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയതുമായ ലാബുകളും വിവിധ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം വിദ്യാർഥികളുടെ പാഠ്യേതര കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും സ്ഥാപനം പ്രതികജ്ഞാബദ്ധമായിരിക്കുന്നു