അനുദിനം വളർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന നിർമ്മാണമേഖലയിലെ അനന്തമായ തൊഴിൽ സാധ്യതകൾ സ്വായത്തമാക്കുവാൻ നിങ്ങളെ പര്യാപ്തരാക്കുന്ന ട്രേഡ് ആണ് Draughtsman/ Civil. രണ്ടു വർഷത്തെ കോഴ്‌സാണിത്. വരയ്ക്കാനുള്ള കഴിവ്, ആശയങ്ങൾ വിവർത്തനം ചെയ്യാനുള്ള കഴിവ്, ത്രിമാനമായും കൃത്യമായും ദൃശ്യവൽക്കരിക്കാനുള്ള കഴിവ്, നല്ല കൈ വൈദഗ്ദ്ധ്യം, നല്ല കാഴ്ചശക്തി, ക്ഷമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ആവശ്യമാണ്.
പഴയ കാലത്ത്, എല്ലാ ഡ്രാഫ്റ്റിംഗും കൈ കൊണ്ടാണ് ചെയ്തിരുന്നത്. ഇന്ന്, വാസ്തുവിദ്യ, മെക്കാനിക്കൽ, സിവിൽ, സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, പൈപ്പിംഗ്, ടൗൺപ്ലാനിംഗ്, മൈൻ സർവേയിംഗ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ വ്യത്യസ്ത സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. എഞ്ചിനീയറുടെയോ ആർക്കിടെക്റ്റിന്റെയോ ആശയങ്ങൾ ഒരു കമ്പ്യൂട്ടറിന്റെയോ ഡ്രോയിംഗ് ബോർഡിന്റെയോ സഹായത്തോടെ പേപ്പറിൽ വരയ്ക്കുക എന്നതാണ് ജോലി.
ഈ കോഴ്‌സിൽ Building Drawing (plan), Survey, Estimation, AutoCAD എന്നിവയെ അടിസ്ഥാനമാക്കിയുള്ള Theory, Practical ക്ലാസുകൾ നടത്തപ്പെടുന്നു.
Paper Code | Subjects of Study |
---|---|
1 | Professional Skill (Trade Practical) |
2 | Professional Knowledge (Trade Theory) |
3 | Workshop Calculation & Science |
4 | Inplant Training |
5 | Employability Skills |
6 | Library & Extracurricular Activities |
7 | Project Work |
8 | Revision & Examination |